kannur local

റോഡ് തകര്‍ച്ച: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാട്ടുകാര്‍

ഇരിക്കൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണികള്‍ ഒരുക്കം നടത്തുന്നതിനിടെ റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനവുമായി നാട്ടുകാര്‍.
മുഖ്യമന്ത്രിയുടെ വലംകൈയും മന്ത്രിമായ കെ സി ജോസഫിന്റെ മണ്ഡലത്തിലെ റോഡ് തകര്‍ച്ചയുടെ പേരിലാണ് നാട്ടുകാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇരിക്കൂര്‍ പഞ്ചായത്തിലെ സിദ്ദീഖ് നഗര്‍ റോഡിനോടുള്ള മന്ത്രി കെ സി ജോസഫിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ 'തങ്ങള്‍ പോളിങ് ബൂത്തിലേക്കില്ല;സിദ്ദിഖ് നഗറിലേക്കുള്ള റോഡ് ടാര്‍ ചെയ്യാതെ' എന്നതലകെട്ടോടെ നോട്ടിസ് വിതരണം ചെയ്തത്.
നോട്ടീസ് ഇരിക്കൂര്‍ ടൗണിലും പരിസരങ്ങളിലും വിതരണം ചെയ്തതോടെ ഭരണ മുന്നണിക്കാര്‍ വെട്ടിലായിരിക്കയാണ്.
കെ സി ജോസഫ് തുടര്‍ച്ചയായി എട്ടാംതവണയും അ—ങ്കത്തിന് തയ്യാറെടുത്ത സന്ദര്‍ഭത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായിരിക്കുന്നത്. കെ സി ജോസഫ് മന്ത്രിയായ ശേഷം ഇരിക്കൂര്‍ മണ്ഡലത്തില്‍ 345 കോടിയോളം രൂപയുടെ പദ്ധതികള്‍ നടത്തിയെന്ന അവകാശ വാദത്തിനേറ്റ കനത്ത പ്രഹരവുമാണ് ഇത്.
Next Story

RELATED STORIES

Share it