റോഡ് തകര്‍ച്ച: കുഴിയില്‍പ്പെട്ട ഗുഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു
BY swapna en9 Oct 2015 9:08 AM GMT
swapna en9 Oct 2015 9:08 AM GMT
ചെര്‍പ്പുളശ്ശേരി: റോഡ് തകര്‍ന്നുണ്ടായ കുഴിയില്‍പെട്ട ഗൂഡ്സ് ഓട്ടോ തലകീഴായി മറിഞ്ഞു. ചെര്‍പ്പുളശ്ശേരി-പട്ടാമ്പി റോഡില്‍ മഞ്ചക്കല്‍ കൊച്ചിന് ഓഡിറ്റോറിയത്തിന് മുന്നിലാണ് റോഡ് തകര്‍ന്നുണ്ടായ കുഴിയില്‍പെട്ട് ഓട്ടോ തലകീഴായി മറിഞ്ഞത്. ഇന്നലെ 12 ഓടെ നെല്ലായ ഭാഗത്ത് നിന്നും ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് വരികയായിരുന്നു ഗൂഡ്സ് ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. ഈ റോഡില്‍ മഞ്ചക്കല്‍ പെട്രോള്‍ പമ്പിന് മുന്നിലും കൊച്ചിന് ഓഡിറ്റോറിയത്തിന് മുന്നിലും റോഡ് തകര്‍ന്ന് നിരവധി കുഴികളാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. റോഡിന്റെ തകര്‍ച്ച കാരണം ഇതിന് മുമ്പും ഈ ഭാഗങ്ങളില്‍ ഇരുചക്രവാഹനമുള്‍പ്പെടെ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. റോഡ് പാടെ തകര്‍ന്ന് കുഴികളില്‍പെട്ട് അപകടങ്ങള്‍ ഏറെ നടന്നിട്ടും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ യാത്രക്കാരിലും നാട്ടുകാരിലും പ്രതിഷേധം ഉയരുകയാണ്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT