Kollam Local

റോഡ് കൈയ്യേറ്റം ഒഴിപ്പിക്കാന്‍ തീരുമാനം

ശാസ്താംകോട്ട: ശാസ്താംകോട്ട ജങ്ഷന്‍ മുതല്‍ ആഞ്ഞിലിമൂട് ജങ്ഷന്‍ വരെയുള്ള പിഡബ്ലിയുഡി റോഡിന്റെ വശങ്ങളിലുള്ള കൈയ്യേറ്റങ്ങളും അനധികൃത ഇറക്കുകളും പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ദിവസം താലൂക്ക് ഓഫിസില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് കയ്യേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കും. ഇവര്‍ സ്വയം ഒഴിഞ്ഞുപോകണം. അല്ലാത്തപക്ഷം അടുത്തമാസം അഞ്ചിനും പത്തിനും ഇടയില്‍ ഉദ്യോഗസ്ഥകര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. ഇപ്പോള്‍ ജങ്ഷനിലും സമീപ പ്രദേശങ്ങളിലും നാലുചക്ര വാഹനങ്ങളില്‍ (ഉരുട്ടുവണ്ടികളില്‍) കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കേണ്ടന്നും തീരുമാനിച്ചു. ഇവര്‍ രാവിലെ വാഹനം കൊണ്ടിട്ട് കച്ചവടം നടത്തിയ ശേഷം രാത്രിയോടെ വാഹനങ്ങള്‍ ഇവിടെ നിന്ന് മാറ്റണം. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാവാത്ത രീതിയില്‍ ഇവര്‍ സൗകര്യമുള്ള സ്ഥലത്തേക്ക് മാറണമെന്ന നിര്‍ദ്ദേശവുമുണ്ടായി. എന്നാല്‍ തുടര്‍ച്ചയായി തീരുമാനം മാത്രം എടുക്കുകയും ഇത് നടപ്പിലാക്കാത്ത നടപടിയില്‍ പ്രതിഷേധം ഉയര്‍ന്നു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, തഹസില്‍ദാര്‍ എഫ് റോയികുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, വഴിയോര കച്ചവട തൊഴിലാളികള്‍, വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it