thrissur local

റോഡ് അപകടങ്ങള്‍ : പെരുമ്പിലാവില്‍ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി



കുന്നംകുളം: പെരുമ്പിലാവ് മേഖലയില്‍ റോഡപകടങ്ങള്‍ നിത്യസംഭവമായതോടെ പോലിസ് ഉദ്യോഗസ്ഥരും, വകുപ്പ്തല മേധാവികളും, ജനപ്രതിനിധികളും സ്ഥലം പരിശോധിച്ചു. മന്ത്രി എസി മൊയ്തീന്റെ നിര്‍ദ്ദേശാനുസരണം കടവല്ലൂര്‍ പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റ് യു പി ശോഭനയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിനുശേഷമാണ് ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. അക്കിക്കാവ് മുതല്‍ കല്ലുംപുറം വരെയുള്ള വീതി കുറഞ്ഞ പ്രദേശത്ത് റോഡരികിലെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാനും, ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാനുമുള്ള നിര്‍ദ്ദേശമുണ്ടായി. കല്ലുംപുറത്ത് സിഗ്‌നല്‍ സ്ഥാപിക്കാനും. കാഴ്ച്ച മറക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നുളള്ള നിര്‍ദ്ദേശവുമുണ്ടായി. റോഡിലേക്ക് തള്ളി നില്‍ക്കുന്ന ബസ്‌റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാനും, ്രേബക്കറുകള്‍ സ്ഥാപിച്ച് വേഗത നിയന്ത്രിക്കാനുള്ള അടിയന്തിര നടപടിയെടുക്കാനും യോഗത്തില്‍  തീരുമാനമായി. ഡിൈവഎസ്പി പി വിശ്വംഭരന്‍, സിഐ രാജേഷ് കെ മേനോന്‍, എസ്‌ഐ യുകെ ഷാജഹാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഇ സുധീര്‍, പിഡബഌയുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ റംലത്ത്, റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം സംസ്ഥാന പ്രസിഡന്റ് കെ അബ്ദു, പ്രഭാത് മുല്ലപ്പിള്ളി, പിഐ രാജേന്ദ്രന്‍ എന്നിവരും സ്ഥലം സന്ദര്‍ശിക്കാഴനത്തിയ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it