thiruvananthapuram local

റോഡുവക്കിലെ തടിക്കൂന അപകടഭീഷണിയാവുന്നു

വെള്ളറട: കിളിയൂരില്‍ നിയന്ത്രണം വിട്ട മിനിലോറി റോഡ് വക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടോയും ഇടിച്ച് തെറിപ്പിച്ചു. റോഡ് വക്കില്‍ തടിക്കൂനകള്‍ നിക്ഷേപിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തിയാണ് തടിശേഖരം റോഡുവക്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. കിളിയൂരില്‍ നിന്ന് ലോഡുമായി വെള്ളറടയിലേക്ക് വരികയായിരുന്ന മിനിലോറി നിയന്ത്രണം തെറ്റി റോഡ് വക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയും കാറും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറിന് പരിക്കുണ്ട്. റോഡുവക്കിലെ തടിക്കൂനയെ ഒഴിച്ച് മിനിലോറി കടന്നുവരുന്നതിനിടെയാണ് അപകടം. അപകടസമയം റോഡിലെ യാത്രികര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
Next Story

RELATED STORIES

Share it