thiruvananthapuram local

റോഡുപണിയില്‍ അപാകത: എസ്ഡിപിഐ പ്രവര്‍ത്തകര്‍ പണി തടഞ്ഞു

കാട്ടാക്കട: കാട്ടാക്കട മണ്ഡപത്തിന്‍കടവ് റോഡുപണിയില്‍ ക്രമക്കേടെന്ന് ആരോപണം. കാട്ടാക്കട കിള്ളി കുരിശടിക്ക് സമീപമാണ് ഇന്നലെ വൈകീട്ട് 5ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം പണി തടഞ്ഞത്.
വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു വീതി കൂട്ടി അഞ്ചിഞ്ച് കനത്തിലാണ് ടാര്‍ ചെയ്യേണ്ടത്. എന്നാല്‍ ഒരിഞ്ചു പോലും ഈ പ്രദേശങ്ങളില്‍ കനമില്ലാത്തത് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു. ടാര്‍ ചെയ്ത സ്ഥലങ്ങളില്‍ അപാകത കണ്ടതിനെ തുടര്‍ന്ന് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് റോഡിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യാതെ അതിനു മുകളിലൂടെയാണ് ടാര്‍ ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞു കൂടുതല്‍ പേര്‍ പ്രദേശത്തേക്ക് എത്തിയതോടെ അധികൃതര്‍ അവിടെ നിന്ന് മുങ്ങുകയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും കുറച്ചു നേരം പണി നിര്‍ത്തിവയ്ക്കുകയും ചെയ്തതായി പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിര്‍ബന്ധത്തിനു വഴങ്ങി കരാര്‍ പ്രകാരമുള്ള അളവില്‍ തന്നെ പണി തുടര്‍ന്നു. പല പ്രദേശത്തും അശാസ്ത്രീയമായി പണി നടന്നതായും തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആരും പരിശോധനയ്ക്ക് എത്തില്ല എന്നതുമാണ് പണിയില്‍ ഇത്തരത്തില്‍ അപാകതകള്‍ ഉണ്ടാകാന്‍ കാരണം എന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു. കാട്ടാക്കട മണ്ഡലം പ്രസിഡന്റ് ജവാദ് കിള്ളി, മുനീര്‍ കണ്ടല, സിയാദ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it