palakkad local

റോഡുകളുടെ പണി നിലച്ചതിന് ഉത്തരവാദി എന്‍ജിനീയര്‍മാരാണെന്ന് കരാറുകാരന്‍

പട്ടാമ്പി: കുലുക്കല്ലൂര്‍ പഞ്ചായത്തിലെ മുളയന്‍കാവ് - മപ്പാട്ടുകര, മുളയന്‍കാവ് - വലിയപറമ്പ്, മുളയന്‍കാവ് - കോരനാല്‍ റോഡുകളുടെ പണി നിലച്ചതിന് ഉത്തരവാദി എന്‍ജിനീയര്‍മാരാണെന്ന് കരാറുകാരന്‍.
ഭാരത് നിര്‍മാണ്‍ ഗ്രാമീണ്‍ റോഡ് സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് മൂന്ന് റോഡുകളുടെയും പണി. പാലക്കാട് പിഐയുവി എന്‍ജിനീയര്‍മാരുടെ അനാസ്ഥ മൂലമാണ് നിര്‍മാണം സ്തംഭിച്ചത്.
വിവിധ ഘട്ടങ്ങളായി തിരിച്ചു റോഡ് പണി നടത്തണമെന്നാണ് കരാര്‍ വ്യവസ്ഥ. ഓരോ ഘട്ടത്തിലും പണിതീരുന്ന മുറയ്ക്ക് സ്‌റ്റേറ്റ് ക്വാളിറ്റി മോണിറ്റര്‍ (എസ്‌ക്യുഎം ) വകുപ്പ് എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു നിലവാരം ഉറപ്പുവരുത്തി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം മാത്രമേ അടുത്ത ഘട്ടം പണി തുടങ്ങാന്‍ കഴിയുകയുള്ളൂ.
മുളയന്‍കാവ് - കോരനാല്‍ റോഡിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായതാണ്. എന്നാല്‍ നിരവധി തവണ അറിയിച്ചിട്ടും എസ്‌ക്യുഎം പരിശോധന നടത്തിയിട്ടില്ല.
മൂന്ന് റോഡുകളിലെയും വൈദ്യുത കാലുകള്‍ മാറ്റിസ്ഥാപിച്ചാല്‍ മാത്രമേ കരാര്‍പ്രകാരം റോഡ് വീതി കൂട്ടാന്‍ നിര്‍വാഹമുള്ളൂവെന്നിരിക്കെ ഇതിനുള്ള നടപടികളും എങ്ങുമെത്തിയില്ല. മപ്പാട്ടുകര, കോരനാല്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥലം ലഭിക്കേണ്ട ഭാഗത്ത്കൂടി ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈനുകള്‍ പടന്നുപോകുന്നതിനാല്‍ സ്ഥലം വീതി കൂട്ടാനും നിര്‍വാഹമില്ല.
വകുപ്പ് തലത്തില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കരാറുകാരന് പണി തുടങ്ങാന്‍ കഴിയുകയുള്ളുവെന്നും നിരവധി തവണ പരാതി നല്‍കിയിട്ടും— എന്‍ജിനീയര്‍മാര്‍ നടപടിയെടുത്തില്ലെന്നും കരാറുകാരന്‍ റോയ്മാത്യു പറഞ്ഞു.
Next Story

RELATED STORIES

Share it