thrissur local

റോഡുകളുടെ തകര്‍ച്ച; എസ്ഡിപിഐ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി

ചാവക്കാട്: ഗുരുവായൂര്‍ മണ്ഡലത്തിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ എത്രയും വേഗം അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ഹൈവേ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, പിഡബ്ലിയുഡി എന്‍ജിനിയര്‍ എന്നിവര്‍ക്ക്    പരാതി നല്‍കി.
പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച ഒപ്പു സഹിതമാണ് പരാതി നല്‍കിയത്. റോഡിന്റെ അറ്റകുറ്റപണികള്‍ കൃത്യസമയത്തു നടത്താത്തത് കൊണ്ട്   ജനങ്ങള്‍ക്ക് യാത്രചെയ്യാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും റോഡിലെ കുഴികളില്‍ വീണ്  ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവാണെന്നും പരാതിയില്‍ ചൂണ്ടി കാട്ടി. മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബര്‍, സെക്രട്ടറി  കെ എച്ച് ഷാജഹാന്‍, ഷകീര്‍ ഉസൈന്‍, ജബ്ബാര്‍ അണ്ടത്തോട് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
മേഖലയില്‍ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ പരസ്പരം പഴിചാരികൈമലര്‍ത്തുകയാണെന്ന് എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആരോപിച്ചു. കാലവര്‍ഷം അടുക്കുന്നതിനാല്‍ കരുവന്നൂര്‍ ശുദ്ധജല പദ്ധതിക്കായി റോഡ് പൊളിക്കുന്നത് ഉചിതമല്ലെന്ന് എംഎല്‍എയും ദേശീയ പാത പിഡബ്ലിയുഡി ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ അഭിപ്രായമുയര്‍ന്നിട്ടും എംഎല്‍എയും ചാവക്കാട് ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍മാരും എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണനേട്ടത്തില്‍ ഉള്‍പെടുത്താന്‍വേണ്ടി റോഡ് പൊളിച്ചു പണിതുടങ്ങന്‍ ശാഠ്യം പിടിക്കുകയായിരുന്നു.
പദ്ധതി മേയ് 15 കമ്മീഷന്‍ ചെയ്യാനും തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടത്തിപ്പ് തടസ്സപ്പെട്ടിട്ടും ഇതുവരെ അന്വേഷിക്കാന്‍ വേണ്ടി എംഎല്‍എ യോ ചെയര്‍മാന്‍മാരോ തയ്യാറായിട്ടില്ല.  ജനങ്ങളുടെ  ബുദ്ധിമുട്ട് പരിഹാക്കന്‍ തയ്യാറാവാത്ത ജനപ്രതിനിധികള്‍ക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ കക്ഷികള്‍ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നും  ശക്തമായ ജനകീയ പ്രക്ഷോപം അനിവാര്യമായിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.  മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബര്‍ അധ്യക്ഷത വഹിച്ചു. കെ എച്ച് ഷാജഹാന്‍, കെരീം ചെറായി. വിക്ടര്‍ അന്നൂര്‍,അന്‍വര്‍ സാദിക്ക്, ഷകീര്‍ ഉസൈന്‍, ജബ്ബാര്‍ അണ്ടത്തോട്, സക്കറിയ വലിയപുരക്കല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it