malappuram local

റോഡുകളുടെ തകര്‍ച്ചയ്ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുമായി രണ്ടാംഘട്ട ഫണ്ട് അനുവദിച്ചു



കൊണ്ടോട്ടി: റോഡ് അറ്റകുറ്റപ്പണികള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുമായി മണ്ഡലത്തിലെ ആറ് ഗ്രാമപ്പഞ്ചായത്തുകള്‍ക്കും, കൊണ്ടോട്ടി നഗരസഭക്കും, ബ്ലോക്കിനും രണ്ടാം ഘട്ട ഫണ്ട് അനുവദിച്ചു. കൊണ്ടോട്ടി ബ്ലോക്കിന് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കുളള ഫണ്ടില്ല. സംസ്ഥാനത്തെ ഒരു ബ്ലോക്ക് പഞ്ചായത്തിനും റോഡ് അറ്റകുറ്റപ്പണികള്‍ക്കുളള ഫണ്ട് നല്‍കിയിട്ടില്ല.എന്നാല്‍ കൊണ്ടോട്ടി നഗരസഭക്കും, ചെറുകാവ്, വാഴയൂര്‍, വാഴക്കാട്, പുളിക്കല്‍, മുതുവല്ലൂര്‍, ചീക്കോട് പഞ്ചായത്തുകള്‍ക്ക് റോഡുകളുടെയും, കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ക്കാണ് ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.സര്‍ക്കാര്‍ സ്‌കൂളുകള്‍,ആശുപത്രികള്‍,അംഗനവാടികള്‍,തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികള്‍ക്കാണ് റോഡ് ഇതര ഫണ്ടുകള്‍ പ്രയോജനപ്പെടുത്തുക. റോഡുകളുടെ തകര്‍ച്ച പരിഹരിക്കാനാണ് റോഡ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. നിലവിലുളള റോഡുകളുടേയും, കെട്ടിടങ്ങളുടേയും അറ്റകുറ്റപ്പണികള്‍ മാത്രമെ ഫണ്ട് പ്രയോജനപ്പെടുത്താന്‍ കഴിയുക. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് ഫണ്ട് കൂടുതല്‍ ലഭിക്കുക.  കൊണ്ടോട്ടി ബ്ലോക്കിന് 1,84,2573 രൂപയാണ് റോഡ് ഇതര പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചിട്ടുളളത്.കൊണ്ടോട്ടി നഗരസഭക്ക് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 1,80,8328 രൂപയും,റോഡുകളുടെ പ്രവൃത്തികള്‍ക്ക് 43,89309 രൂപയുമാണ് അനുവദിച്ചത്.മണ്ഡലത്തില്‍ പുളിക്കല്‍ പഞ്ചായത്തിനാണ് കൂടുതല്‍ തുക അനുവദിച്ചിട്ടുളളത്.12,64,487 രൂപ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും,36,99046 രൂപ റോഡുകളുടെ പുനരുദ്ധാരണത്തിനും അനുവദിച്ചിട്ടുണ്ട്.മറ്റു പഞ്ചായത്തുകള്‍ക്ക് അനുവദിക്കപ്പെട്ട തുക ഇങ്ങിനെ.ബ്രാക്കറ്റില്‍ റോഡുകള്‍ക്ക് അനുവദിച്ച തുക.ചെറുകാവ് 11,24898(22,60805),വാഴയൂര്‍ 10,32956(18,70121),വാഴക്കാട് 11,66217(13,96140),മുതുവല്ലൂര്‍ 8,63588(3001881),ചീക്കോട് 1013972(2006838)രൂപയാണ് അനുവദിച്ചിട്ടുളളത്.മൂന്ന് ഘട്ടങ്ങളായാണ് ഫണ്ടുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്.ഈ വര്‍ഷത്തെ രണ്ടാംഘട്ടമാണിത്.ഇതിനു പുറമെ ജില്ലാപഞ്ചായത്ത് ഫണ്ട് ഇനത്തില്‍ 35904841 രൂപയും റോഡുകള്‍ക്ക് 76877282 രൂപയും അനുവദിച്ചിട്ടുണ്ട്.ഇവയുടെ വിഹിതവും വാര്‍ഡുകള്‍ ഉള്‍ക്കൊളളുന്ന സ്ഥലങ്ങളിലെത്തും.
Next Story

RELATED STORIES

Share it