kozhikode local

റോഡില്‍ മാര്‍ഗ തടസ്സമുണ്ടാക്കിയതിന് വിവാഹ സംഘത്തിനെതിരേ കേസ്; രണ്ട് കാറുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു



നാദാപുരം: പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ശല്യമാകുന്ന രീതിയില്‍ വാഹനമോടിച്ച വിവാഹ സംഘത്തില്‍ പെട്ട യുവാക്കള്‍ അറസ്റ്റില്‍. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കടവത്തൂര്‍ സ്വദേശികളായ ചെറുവത്ത്് നബീല്‍(19), അടിയോത്ത്്് സുഹൈല്‍ (20) എന്നിവരെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 58യു 1666, കെഎല്‍ 58 എന്‍ 9000 നമ്പര്‍ കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച്ച വൈകുന്നേരം നാദാപുരത്തെ വിവാഹവീട്ടിലേക്ക് പെരിങ്ങത്തൂര്‍ കടവത്തുരില്‍ നിന്ന് വരികയായിരുന്ന വിവാഹ സംഘത്തിലുണ്ടായിരുന്നവരാണ് റോഡ് ബ്ലോക്ക് ചെയ്ത് വാഹനമോടിച്ചത്. ഇത് ഏറെ നേരം ടൗണില്‍ ഗതാഗത കുരുക്കിനിടയാക്കുകയും ചെയ്തു. മേഖലയില്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ വാഹനങ്ങള്‍ ഓടിച്ചതിനെ ചൊല്ലി സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്‌ഐ പറഞ്ഞു.
Next Story

RELATED STORIES

Share it