Idukki local

റോഡില്‍ മരം വീണു : ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു



പീരുമേട്: മരം വീണ് ദേശീയ പാതയില്‍  ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. ദേശീയപാത 183ല്‍ മരുതുംമൂടിന് സമീപം മുപ്പത്തി ആറാം മൈലില്‍ മരം കടപുഴകി വീണ് അഞ്ച് മണിക്കുര്‍ ഗതാഗതം തടസ്സപ്പെട്ടു.വെള്ളിയാഴ്ച രാത്രി 12.30നാണ് മരം വീണത്.രാവിലെ 5.30നാണ് ഗതാഗത തടസ്സം നീക്കിയത്. പീരുമേട്, കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് യുനിറ്റുകളും വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചുമാറ്റുകയും .എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് തടിമാറ്റിയുമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പെരുവന്താനം പോലിസ് സ്ഥലത്ത് എത്തിയത് നാല് മണിയോടെയാണ്.അപകടകരമായി നില്‍ക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് സമീപത്ത് താമസിക്കുന്നയാള്‍ രണ്ട് വര്‍ഷം മുമ്പ് പരാതി നല്‍കിയിരുന്നു.എന്നാല്‍ നടപടി ഉണ്ടായില്ല.ഇതേ ഭാഗത്ത് കഴിഞ്ഞ മാസം മരം വീണ് വാഹനം തകരുകയും 6 മണിക്കുര്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതിനു സമീപം നിലംപതിക്കാറായ രീതിയില്‍ നില്‍ക്കുന്ന മുന്ന് കൂറ്റന്‍ മരങ്ങള്‍ അപകട ഭിഷണി സ്വഷ്ടിക്കുന്നു.
Next Story

RELATED STORIES

Share it