thiruvananthapuram local

റോഡിലെ തടിയിറക്ക്; അപകടസാധ്യത ഒഴിവാക്കണമെന്നു പറഞ്ഞതിന് മര്‍ദ്ദനം

വെള്ളറട: അപകടസാധ്യത വ ര്‍ധിക്കുന്നതിനാല്‍ റോഡിലെ തടിയിറക്ക് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതിന് മര്‍ദ്ദനം. തടിവ്യാപാരിയുടെ മര്‍ദ്ദനമേറ്റ കിളിയൂര്‍ അയിലീന്‍ ഭവനില്‍ ആ ല്‍ബിന്‍ (40) വെള്ളറട സര്‍ക്കാ ര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. റോഡിലെ തടിക്കൂനയില്‍ ഇടിച്ചുവീണ ബൈക്ക് യാത്രികനെ രക്ഷിച്ച ശേഷമാണ് ആല്‍ബിന്‍ ഇത് സൃഷ്ടിക്കുന്ന അപകടം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, തടിവ്യാപാരി കൃത്തി (50), ഇയാളുടെ മകന്‍, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ആല്‍ബി ന്‍ വെള്ളറട പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കിളിയൂര്‍ സുകുമാരന്‍ നായര്‍ സ്മാരകം മുതല്‍ അരിവോട്ടുകോണം വരെയും റോഡിന്റെ പകുതിയിലധികം ഭാഗം കൈയേറിയാണ് തടി കൂട്ടിയിട്ടിരിക്കുന്നത്.
ഒരാഴ്ച മുമ്പാണ് റോഡിലെ തടിക്കൂനയില്‍ ഇടിച്ച് മാരുതി കാര്‍ തലകീഴായി മറിഞ്ഞത്. ഇതിനിടെ, തടി ഇറക്കുന്നതിനിടെ സമീപത്തെ വസ്തുവിന്റെ മുള്ളുവേലി തകര്‍ന്നുവെന്ന് ഉടമ വെള്ളറട പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. റബറൈസ്ഡ് റോഡ് തകരുന്ന വിധത്തിലാണ് റോഡില്‍ തടിയിറക്കുന്നത്. വലിയ ടോറസ് ലോറിയില്‍ തടി കയറ്റുന്നതും നടുറോഡില്‍ നിര്‍ത്തിത്തന്നെയാണ്.
Next Story

RELATED STORIES

Share it