റോഡിലെ ഗര്‍ത്തങ്ങള്‍ മൂലമുള്ള മരണം: സ്ഥിതി ഭീതിജനകം- സുപ്രിംകോടതി

ന്യൂഡല്‍ഹി: ഭീകരാക്രമണം മൂലമുണ്ടാവുന്ന മരണത്തേക്കാള്‍ കൂടുതല്‍ മരണങ്ങളാണ് റോഡിലെ ഗര്‍ത്തങ്ങളില്‍ വീണുള്ള അപകടങ്ങള്‍ മൂലം നടക്കുന്നതെന്നു സുപ്രിംകോടതി. ഇത് ഏറെ ഭീതിജനകമാണെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. റോഡിലെ ഗര്‍ത്തങ്ങള്‍ മൂലമുണ്ടായ വാഹനാപകടങ്ങളില്‍ 2017ല്‍ മാത്രം 3597 പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍, അതേ വര്‍ഷം രാജ്യത്ത് മൊത്തം നടന്ന തീവ്രവാദ, ഭീകരാക്രമണങ്ങളില്‍ 803 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
റോഡിലെ ഗര്‍ത്തങ്ങള്‍ മൂലം 2017ല്‍ 3597 പേര്‍ മരണപ്പെട്ടുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം കേസുകളിലെ മരണസംഖ്യയുടെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആശ്ചര്യകരമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഏറെ വിലപ്പെട്ട മനുഷ്യ ജീവനുകള്‍ സംരക്ഷിക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ നടപടികള്‍ സ്വീകരിക്കാത്തതിനെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it