malappuram local

റോഡിലെ ഗട്ടറുകള്‍ കോണ്‍ക്രീറ്റ് ചെയ്തു

പൊന്നാനി: പൊന്നാനി ചമ്രവട്ടം ജങ്ഷന്‍ ബൈപാസ് റോഡിലെ ഗട്ടറുകള്‍ ഡിവൈഎഫ്‌ഐ ഈഴുവത്തിരുത്തി ഈസ്റ്റ് മേഖലാ പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്തു. പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ ഗതാഗത തടസമുണ്ടാകുമ്പോള്‍ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന ബൈപാസ് റോഡ് പൊളിഞ്ഞ് ഗതാഗതം ദുസഹമായിരുന്നു. തവനൂര്‍ റോഡില്‍ നിന്ന് മീന്‍ മാര്‍ക്കറ്റ് സൈഡിലൂടെ ബൈപാസിലേയ്ക്കുള്ള വഴി പൊളിഞ്ഞതിനാല്‍ വാഹനാപകടങ്ങള്‍ പതിവാണ്.
ഇതിന് പരിഹാരമെന്നോണമാണ് പ്രവര്‍ത്തകര്‍ ശ്രമദാനവുമായി രംഗത്തിറങ്ങിയത്. കെ സി അജയ്, കെ രാഹുല്‍, വി വി ആഷിഖ്, അരുണ്‍ ഗോപി, സുകേഷ് രാജ്, ടി ദാമോദരന്‍, വി പി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it