Idukki local

റോഡിന് നടുവിലെ മരങ്ങള്‍ വെട്ടിമാറ്റാതെ വനംവകുപ്പ്

അടിമാലി:  കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ റോഡിന് നടുവിലെ മരങ്ങള്‍ വെട്ടിമാറ്റാതെ വനംവകുപ്പ്. നേര്യമംഗലം വാളറ വനമേഖലയില്‍ മൂന്നിടത്താണ് വീതികൂട്ടിയപ്പോള്‍ മരങ്ങള്‍ റോഡിന് നടുഭാഗത്തായത്.
എന്നാല്‍, ഈ മരങ്ങള്‍ വെട്ടിമാറ്റുന്നതിന് വനംവകുപ്പ് തയ്യാറാവുന്നില്ല. ഇതോടെ ഈ ഭാഗങ്ങളില്‍ ടാറിംഗ് നടത്താന്‍ കഴിയുന്നില്ല. എംപി, എംഎല്‍എ അടക്കമുള്ളവരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ കലുങ്കുകള്‍ നിര്‍മ്മിച്ച് വീതികൂട്ടുവാന്‍ ദേശീയപാത വിഭാഗം തയ്യാറായത്. എന്നാല്‍, ഒരു വര്‍ഷത്തോളമായിട്ടും മരങ്ങള്‍ വെട്ടിമാറ്റാതെ പാതയുടെ വികസനം വനംവകുപ്പ് തടസ്സപ്പെടുത്തുകയാണ്.
ഈ പാതയില്‍ തിരക്ക് വര്‍ദ്ധിച്ചതോടെ മണിക്കൂറുകളോളം ഗതാഗത തടസം പതിവായിട്ടുണ്ട്. അടിയന്തരമായി വീതി കൂട്ടിയ ഭാഗങ്ങളില്‍ ടാറിംഗ് നടത്തിയാല്‍ മാത്രമേ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കഴിയൂ. ഇതിനായി വനംവകുപ്പിന്റെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കേണ്ടതുണ്ട്. ചില ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ് ദേശീയപാതയുടേതടക്കമുള്ള വികസനത്തിന് തടസമായിട്ടുള്ളത്.
Next Story

RELATED STORIES

Share it