Pathanamthitta local

റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവല്ല: റോഡ് പുനരുദ്ധാരണത്തിനായുള്ള സംരക്ഷണഭിത്തി നിര്‍മാണം നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കാന്‍ തിരുവല്ല ആര്‍ഡിഒ ഉത്തരവിട്ടു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.
പി ജെ കുര്യന്‍ എംപിയുടെ ഫണ്ട് ഉപയോഗിച്ച് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയില്‍ പെരിങ്ങര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ ചിറത്തറപടി -ചൂരപ്പറമ്പില്‍ പടി റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണമാണ് തടഞ്ഞത്.
നാല് മീറ്റര്‍ വീതിയില്‍ 3 വര്‍ഷം മുമ്പ് 14 ലക്ഷം രൂപാ മുടക്കി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡാണിത്. വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോകുന്ന ഈ റോഡ് ഉയര്‍ത്താനാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. റോഡിനാവശ്യമായ ഭൂമി ഇരുഭാഗത്തുള്ള ഭൂഉടമകള്‍ നല്‍കിയെങ്കിലും റോഡിന്റെ അവസാന ഭാഗത്ത് മൂന്ന് മീറ്റര്‍ വീതിയിലെത്തുന്നതാണ് നാട്ടുകാരുടെ പരാതിക്ക് കാരണമായത്.
റോഡിന്റെ വീതി 4 മീറ്റര്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ നിര്‍ബന്ധം പിടിച്ചതിന് കരാറുകാരന്‍ വഴങ്ങാതെ വന്നതോടെയാണ് ആര്‍ഡിഒക്ക് പരാതി നല്‍കിയത്. വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച്— റിപോര്‍ട്ട് നല്‍കി. റിപോര്‍ട്ട് ലഭിച്ച ശേഷമാണ് ആര്‍ഡിഒ നിരോധന ഉത്തരവ് നല്‍കിയത്.
നിര്‍മാണ കമ്മറ്റി കണ്‍വീനറുടെ ഭൂമി സംരക്ഷിക്കുന്നതിനാലാണ് റോഡിന്റെ അവസാന ഭാഗത്ത് വീതി കുറയുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Next Story

RELATED STORIES

Share it