ernakulam local

റോഡരികില്‍ രൂപപ്പെട്ട ഗര്‍ത്തം അപകട ഭീഷണിയുയര്‍ത്തുന്നു

മൂവാറ്റുപുഴ: നഗരത്തിലെ കീഴ്കാവില്‍ പാലത്തിനോടു ചേര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തം അപകട ഭീഷണിയുയര്‍ത്തുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ എവറസ്റ്റ് ജങ്ഷനു സമീപമാണ് പാലത്തിനോടു ചേര്‍ന്ന് റോഡരികിലായി വന്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്.
റോഡിന്റെ അടിഭാഗത്തെ മണ്ണ് പൂര്‍ണമായി ഒലിച്ചുപോയ നിലയിലാണ്. ഗര്‍ത്തത്തിനു കീഴിലുള്ള ജല അതോറിട്ടിയുടെ പൈപ്പു പൊട്ടി വെള്ളം കീഴ്ക്കാവില്‍ തോട്ടിലേക്ക് ഒഴുകുകയാണ്. ആയിരകണക്കിനു ലിറ്റര്‍ കുടിവെള്ളമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ദേശീയപാത, ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ ഇന്നലെ വൈകുന്നേരത്തോടെ സ്ഥലം സന്ദര്‍ശിച്ചു. ഇന്നുതന്നെ അറ്റകുറ്റപണി നടത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
പോലിസും പൗരസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് സ്ഥലത്ത് സൂചനാ ബോര്‍ഡ് സ്ഥാപിച്ച് അപകടം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഭാരവാഹനങ്ങള്‍ കയറുമ്പോള്‍ റോഡരിക് ഇടിയുമെന്ന ഭീതിയും നാട്ടുകാര്‍ക്കുണ്ട്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് രാപകലെന്നോണം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്. ഈ സാഹചര്യത്തിലാണ് അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചത്.
Next Story

RELATED STORIES

Share it