wayanad local

റോഡരികില്‍ മാലിന്യം തള്ളി; പോലിസ് തിരിച്ചെടുപ്പിച്ചു

ഉരുവച്ചാല്‍: മണക്കായില്‍ റോഡരികില്‍ മാലിന്യം തള്ളി. പോലിസ് നടത്തിയ അന്വേഷണത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരിച്ചെടുപ്പിച്ചു. വീട്ടിലെ പഴയ സാധനങ്ങള്‍ അടങ്ങിയ മാലിന്യങ്ങളാണ് വാഹനത്തില്‍ കൊണ്ടുവന്ന് റോഡരികില്‍ തള്ളിയത്. ഇന്നലെ രാവിലെ 9 ഓടെയാണ് നാട്ടുകാര്‍ റോഡരികില്‍ മാലിന്യം തള്ളിയത് കണ്ടത്. ഉടനെ മട്ടന്നൂര്‍ പോലിസിലും മുന്‍സിപ്പാലിറ്റിയിലും വിവരം അറിയിച്ചു. മട്ടന്നൂര്‍ എസ്‌ഐ രാജീവന്റെ നേതൃത്വത്തില്‍ എത്തിയ പോലിസും നാട്ടുകാരും ചേര്‍ന്ന്മാലിന്യം പരിശോധിച്ചു. അതില്‍ നിന്നു ലഭിച്ച കടസില്‍ ഉണ്ടായിരുന്ന വിലാസം നോക്കി മാലിന്യം തള്ളിയ വീട് പോലിസ് കണ്ടെത്തി. ചക്കരക്കല്ലിലെ അബ്ദുല്‍കരീമിന്റെ വീട്ടിലെ പഴയ വസ്തുക്കളാണ് തള്ളിയത്. വീട്ടുകാരെ മണക്കായിലെത്തിച്ചു മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു. സംഭവത്തില്‍ അബ്ദുല്‍ കരീമെിനെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it