Kollam Local

റോഡരികില്‍ നിന്നവര്‍ക്ക് നേരെ അസഭ്യം; പോലിസുകാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു



കരുനാഗപ്പള്ളി: വീടിനു മുന്നിലെ റോഡരികില്‍ നിന്നവരെ അനാവശ്യമായി തെറി വിളിച്ചസിവില്‍ പോലിസ് ഓഫിസറെ നാട്ടുകാര്‍ തടഞ്ഞുവച്ചു. പ്രകോപനപരമായി പെരുമാറിയ ഇയാളെപോലിസെത്തിയാണ് മോചിപ്പിച്ചത്. കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. പട്ടാളഉദ്യോഗസ്ഥനായ അനില്‍കുമാര്‍ തന്റെ വീടിനു മുന്നിലെ റോഡരികില്‍ സുഹൃത്തായപ്രസാദുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ഓച്ചിറ വില്ലേജ് ഓഫിസര്‍ ബിജുകുടുംബസമേതം  ഇതു വഴി വന്നപ്പോള്‍ സുഹൃത്തുക്കളായ ഇവരുടെ സമീപത്തേക്ക് കാര്‍ഒതുക്കിനിര്‍ത്തി സംസാരിക്കുന്നതിനിടെ   കരുനാഗപ്പള്ളി പോലീസ്‌സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസര്‍ ജയചന്ദ്രന്‍ ഇതുവഴി ടൂവീലറില്‍ വരികയായിരുന്നു. ബൈക്ക്കടന്ന് പോകുവാന്‍ സ്ഥലമുണ്ടായിട്ടും വണ്ടി എടുത്ത് മാറ്റടാഎന്ന് പറഞ്ഞ ആക്രോശിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന തരത്തില്‍ തെറി വിളിക്കുകയുമായിരുന്നു.—ഇതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ജയചന്ദ്രന്‍ താന്‍കരുനാഗപ്പള്ളി സ്‌റ്റേഷനിലെ പോലിസുകാരനാണെന്നും നിന്നെയൊക്കെ കാണിച്ചുതരാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സംഭവം കണ്ട്ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചത്. ഇതോടെ ജയചന്ദ്രന്‍ കരുനാഗപ്പള്ളിസ്‌റ്റേഷനില്‍ വിളിച്ച് കുറേ മദ്യപാനികള്‍ തന്നെ തടഞ്ഞു വച്ചിരിക്കുന്നുവെന്നുംരക്ഷിക്കണമെന്നും അറിയിച്ചു. തുടര്‍ന്ന് പോലിസെത്തി നാട്ടുകാരുമായിസംസാരിച്ചതിന് ശേഷം ഇയാളെ മോചിപ്പിക്കുകയായിരുന്നു. സമന്‍സുമായെത്തിയതാണ്താനെന്നും കല്ലടയിലാണ് വീടെന്നും നാട്ടുകാര്‍ ആവശ്യമില്ലാതെപ്രശ്‌നമുണ്ടാക്കിയതാണെന്നും പോലിസുകാരന്‍ പറഞ്ഞു. വീടിനു മുന്നില്‍ നിന്ന തങ്ങളെഅസഭ്യം പറഞ്ഞ പോലിസുകാരനെതിരെ ഉന്നതങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ്അനില്‍കുമാറും  സുഹൃത്തുക്കളും.
Next Story

RELATED STORIES

Share it