kannur local

റോഡരികിലെ മാലിന്യനിക്ഷേപം; യാത്രക്കാര്‍ക്കു ദുരിതം തീരുന്നില്ല

പഴയങ്ങാടി: കെഎസ്ടിപി റോഡില്‍ പിലാത്തറ മുതല്‍ പഴയങ്ങാടി വരെയുള്ള റോഡിനിരുവശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക്കുകളും സഞ്ചികളും ചാക്കുകളിലാക്കിയാണ് തള്ളുന്നത്. ഇവ ചീഞ്ഞുനാറി പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്.
രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് മാലിന്യം തള്ളുന്നത്. ഇവ കുറുക്കനും നായ്ക്കളും മറ്റും വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടിടുന്നതും പതിവാണ്. പോലിസിന്റെ രാത്രികാല പട്രോളിങിനു പോലും തടയാനാവാത്ത വിധത്തിലാണ് മാലിന്യനിക്ഷേപം. ബാര്‍ബര്‍ ഷോപ്പിലെയും ഹോട്ടലുകളിലെയും അറവുശാലകളിലെയും വരെ മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നുണ്ട്. ഇവ ചീഞ്ഞളിഞ്ഞ് ദുര്‍ദന്ധം പരത്തുകയാണ്. കൊതുകുശല്യവും രൂക്ഷമാണ്.
Next Story

RELATED STORIES

Share it