Alappuzha local

റോഡരികിലെ കടകളില്‍ പരിശോധനയില്ല

ആലപ്പുഴ: വേനല്‍ ചൂട് വര്‍ധിക്കുമ്പോള്‍ കുടിവെള്ളക്ഷാമവും ജലജന്യ രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ സാധ്യതയേറി. സുരക്ഷ ഉറപ്പാക്കാതെ പാതയോരങ്ങളില്‍ ജൂസുകളും മറ്റ് ശീതളപാനീയങ്ങളും വില്‍പ്പന വ്യാപകമാവുന്നതായി ആക്ഷേപമുയര്‍ന്നു.
മിനറല്‍ വാട്ടര്‍ എന്ന പേര്‍ പല ലേബലുകള്‍ പതിച്ച് വിപണിയിലെത്തുന്ന കുടിവെള്ളത്തെക്കുറിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. വേണ്ടത്ര പരിശോധന സംവിധാനങ്ങളില്ലാത്തത് മുതലെടുത്ത് ചിലര്‍ മലിന ജലം കുപ്പികളിലാക്കി വില്‍പ്പന നടത്തുകയാണ്. ഡങ്കി, കോളറ, ഡൈഫോയിഡ്, കരള്‍ വീക്കം തുടങ്ങിയ വേനല്‍കാല പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന് പരിപാടികളൊന്നുമില്ല.
കുടിവെള്ളം കിട്ടാക്കനിയായി മാറിയ ആലപപുഴ- ചങ്ങനാശേരി റോഡരികില്‍ പഴ ജൂസുകളും സര്‍ബത്തുകളും വിറ്റഴിക്കുന്ന നിരവധി കടകള്‍ കാണാം. എന്നാല്‍ ഇവകളില്‍ വേണ്ടത്ര സുരക്ഷാ പരിശോധന നടത്താന്‍ ആരോഗ്യ വിഭാഗം തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.
ചൂട് വര്‍ധിച്ചതോടെ ജൂസിനും മറ്റ് ശീതള പാനീയങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഇത് മുതലെടുത്ത് നിലവാരമില്ലാത്ത പാനീയങ്ങളും വിറ്റഴിക്കപ്പെടുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ മില്‍ക്ക് ഷേക്കിന് ഉപയോഗിക്കുന്നത് കേടുവന്ന പാലുല്‍പന്നങ്ങളാണെന്നും പരാതിയുണ്ട്. റോഡരികിലെ തട്ടുകടകളിലും ഭക്ഷണ സാധനങ്ങള്‍ വില്‍പന നടത്തുന്ന ഉന്തുവണ്ടികളിലും നഗരസഭാ ആരോഗ്യവിഭാഗം പരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it