kasaragod local

റോഡപകടങ്ങള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം മരിച്ചത് 20 പേര്‍

കാഞ്ഞങ്ങാട്: ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ റോഡപകടങ്ങളില്‍ മരിച്ചത് 720 പേര്‍. കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 13 പേര്‍. ഈ വര്‍ഷം ഇതുവരെ 28 പേര്‍ മരിച്ചു. ഈ ആഴ്ച മാത്രം നാലു പേര്‍ മരിച്ചു. ജില്ലയില്‍ മൂന്നു ദിവസങ്ങള്‍ക്കിടയില്‍ ഒരാള്‍ വീതം റോഡപകടങ്ങളില്‍ മരിക്കുന്നതായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കെഎസ്ടിപി റോഡ് നിര്‍മാണം തുടങ്ങി ഇതുവരെയായി മുപ്പതോളം പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 2016ല്‍ 976 റോഡപകടങ്ങളിലായി 104 പേര്‍ക്ക് മാരകപരിക്കേറ്റു. 1,129 പേര്‍ക്ക് സാരമായി പരിക്കേറ്റു. 2015ല്‍ 903 അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 105 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 1,159 പേര്‍ക്ക് സാരമായും പരി ക്കേറ്റു.
2010 മുതല്‍ 2016 വരെ റോഡപകടങ്ങളില്‍ ജില്ലയില്‍ 720 പേര്‍ മരിക്കുകയും 7,485 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 5,840 റോഡപകടങ്ങളാണ് ഈ കാലയളവില്‍ സംഭവിച്ചത്. മിക്കവാറും വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ പറ്റുന്നവയാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കെഎസ്ടിപി റോഡ് വന്നതോടെ വേഗത ക്രമീകരിക്കാത്തത് വാഹനാപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കുടാതെ ഇരു ചക്രവാഹനത്തില്‍ പോകുന്നവര്‍ ഹെല്‍മറ്റ് അടക്കമുള്ള സുരക്ഷ സംവിധാനം പാലിക്കാത്തതും വാഹനാപകടങ്ങളിലെ മരണനിരക്ക് ഉയര്‍ത്തുന്നു. ഇന്നലെ രാവിലെ ഉദുമയില്‍ വച്ച് കെഎസ്ആര്‍ടിസിയുടെ സ്‌കാനിയ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികനും മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it