റോഡപകടങ്ങളില്‍ ദിവസവും 400 പേര്‍ മരിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിനം ശരാശരി 400 പേര്‍ റോഡപകടത്തില്‍ മരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തെറ്റായ എന്‍ജിനീയറിങാണ് റോപകടത്തിന് പ്രധാന കാരണം. രണ്ടു വര്‍ഷമായി റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ആത്മാര്‍ഥവും സമര്‍പ്പിതവുമായ ശ്രമം നടന്നിട്ടും കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 2015ലെ റോഡപകടങ്ങളെ കുറിച്ചുള്ള റിപോര്‍ട്ട് പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചേക്കാം, എങ്കിലും റിപോര്‍ട്ട് പൊതുസമൂഹത്തിനു മുമ്പാകെ വയ്ക്കുകയാണ്. അപകടങ്ങള്‍ കുറയ്ക്കാനും മാറ്റം സൃഷ്ടിക്കാനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ഗഡ്കരി പറഞ്ഞു. മണിക്കൂറില്‍ 57 വാഹനാപകടങ്ങളിലായി 17 ജീവന്‍ നഷ്ടപെടുന്നതായി റിപോര്‍ട്ടില്‍ പറയുന്നു. മരിക്കുന്നവരില്‍ 54 ശതമാനം പേരും 15നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. 77 ശതമാനം അപകടങ്ങളും ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണവും ബാക്കി റോഡു നിര്‍മാണത്തിലെ അപാകതമൂലമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it