Flash News

റോഡപകടം: 48 മണിക്കൂര്‍ നേരത്തേക്ക് പണം ഈടാക്കാതെ ചികില്‍സ

റോഡപകടം: 48 മണിക്കൂര്‍ നേരത്തേക്ക് പണം ഈടാക്കാതെ ചികില്‍സ
X



തിരുവനന്തപുരം: റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ 48 മണിക്കൂര്‍ രോഗിയില്‍ നിന്നും പണമൊന്നും ഈടാക്കാതെ തന്നെ വിദഗ്ധ ചികില്‍സ ഉറപ്പാക്കുന്ന 'ട്രോമാ കെയര്‍ പദ്ധതി' ആവിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. 48 മണിക്കൂറിനകം നടത്തുന്ന അടിയന്തര ചികില്‍സയ്ക്കുള്ള പണം സര്‍ക്കാര്‍ നല്‍കും. ഈ തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും. ശേഷം ഇതിന്റെ വിശദരൂപം തയ്യാറാക്കും.

[related]
Next Story

RELATED STORIES

Share it