thrissur local

റോഡപകടം: കര്‍ശന നടപടികള്‍ അനിവാര്യം- റാഫ്

ചാവക്കാട്: വാഹന വര്‍ദ്ധനവിനനുസരിച്ചുള്ള ശാസ്ത്രീയമായ റോഡുകളുടെ കുറവ്, ലഹരി വസ്തുക്കളുടെ ഉപയോഗം, മല്‍സരബുദ്ധിയോടെയുള്ള അതിവേഗം, മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം എന്നിവയാണ് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് കെ എം അബ്ദു അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഏകോപനവും നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളുമാണിതിന്ന് പ്രതിവിധി. റോഡു സുരക്ഷ ഉറപ്പാക്കാനും റോഡു സംസ്‌ക്കാരം വളര്‍ത്താനുമുതകുന്ന ബോധവല്‍ക്കരന്ന പരിപാടികള്‍ക്ക് മുന്തിയ പരിഗണന നല്‍കുകയും വേണമെന്നദ്ദേഹം പറഞ്ഞു.
റോഡ് ആക്‌സിഡന്റ് ആക് ഷന്‍ ഫോറം ചാവക്കാട് വ്യാപാരഭവനില്‍ സംഘടിപ്പിച്ച നിരത്തിലെ കാവലാള്‍- റോഡുസുരക്ഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റാഫ് തൃശൂര്‍ ജില്ല പ്രസിഡണ്ട് വര്‍ഗ്ഗീസ് മേച്ചേരി അധ്യക്ഷനായിരുന്നു. ചാവക്കാട് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി തോമസ് മുഖ്യപ്രഭാഷണം നടത്തി. തോമസ് കാഞ്ഞാണി റോഡുസുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു.
പ്രശസ്ത സീരിയല്‍ നടന്‍ ഇടവേള റാഫി വിശിഷ്ട അതിഥിയായിരുന്നു. റാഫ് സംസ്ഥാന ഭാരവാഹികളായ എം ടി തെയ്യാല, എ റ്റി സൈതലവി, ജില്ലാ ഭാരവാഹികളായ ടി ഐ കെ മൊയ്തു, സി എല്‍ ജോയ്, വനജാ ഭാസ്‌ക്കരന്‍, ടി ജി ചന്ദ്രബോസ്, ജിന്നി വര്‍ഗീസ് സംസാരിച്ചു.
Next Story

RELATED STORIES

Share it