Flash News

റൊണാള്‍ഡോ 14.7 മില്യണ്‍ യൂറോ നികുതി വെട്ടിച്ചെന്ന്



മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നികുതി വെട്ടിച്ചെന്ന് മാഡ്രിഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ്. 14.7 മില്യണ്‍ യൂറോയുടെ തട്ടിപ്പാണ് ക്രിസ്റ്റ്യാനോ നടത്തിയിരിക്കുന്നത് എന്ന് ബോധ്യപ്പെട്ടുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് ഔദ്യോഗികമായി അറിയിച്ചു. നികുതി വെട്ടിപ്പിന് കേസെടുത്ത റൊണാള്‍ഡോയ്‌ക്കെതിരേ നാല് കുറ്റങ്ങളാണ് ചുമത്തിയത്. 2011- 2014 കാലയളവില്‍  14,768,897 യൂറോയുടെ ടാക്‌സ് വെട്ടിപ്പ് നടത്തിയെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ക്രിസ്റ്റിയാനോയ്‌ക്കെതിരേ നികുതി വെട്ടിപ്പിന്റെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടത്. മുഖ്യഎതിരാളിയായ ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയും നികുതി വെട്ടിപ്പില്‍ കുടുങ്ങിയതിനു പിന്നാലെയാണ് റൊണാള്‍ഡോയുടെ പേരില്‍ ആരോപണം ഉയര്‍ന്നത്.
Next Story

RELATED STORIES

Share it