റൊണാള്‍ഡീഞ്ഞോ നാളെ മലയാള മണ്ണില്‍

കോഴിക്കോട്: രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ കാല്‍പ്പന്തുകളി ആസ്വാദകരുള്ള മലബാറിന്റെ മണ്ണിലേക്ക് ബ്രസീല്‍ ഇതിഹാസതാരം റൊണാള്‍ഡീഞ്ഞാ നാളെ പറന്നിറങ്ങുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം പുനര്‍ജനിച്ച നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് കരിയിലകിക്കുകളുടെ ഉറ്റതോഴന്‍ കോഴിക്കോട്ടെ ആരാധകഹൃദയങ്ങളിലേക്കെത്തുന്നത്.
രാവിലെ എട്ടിന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന താരം അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ ഒ മ്പതു മണിയോടെ കരിപ്പൂരിലെത്തും. രാവിലെ കരിപ്പൂരിലെത്തുന്ന താരത്തിന് വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. കോഴിക്കോട്ടേയ്ക്കുള്ള യാത്രയി ല്‍ വഴിയരികില്‍ ആരാധകര്‍ മനുഷ്യചങ്ങല തീ ര്‍ത്താണ് താരത്തിന് വരവേല്‍പ്പ് നല്‍കുന്നത്.
തുടര്‍ന്ന് വൈകീട്ട് ആറിന് ബീച്ചില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്ന റൊ ണാള്‍ഡീഞ്ഞോ നാഗ്ജി കുടുംബത്തില്‍ നി ന്നും നാഗ്ജി ട്രോഫി ഏറ്റുവാങ്ങും. 25നു രാവിലെ നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിക്കുന്ന താരം 11 മണിയോടെ കരിപ്പൂരില്‍ നിന്നും യാത്രതിരിക്കും. കോഴിക്കോട് കടവ് റിസോര്‍ട്ടിലാണ് താരത്തിന് താമസസൗകര്യമൊരുക്കിയിരിക്കുന്നത്.
റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം ഭാര്യയും സഹോദരനും കോഴിക്കോട്ടെത്തുന്നുണ്ട്. 'ഫുട്‌ബോള്‍ ഫോര്‍ പീസ്' സംഘടനാ പ്രതിനിധികളും ഫുട്‌ബോള്‍ താരം കാഷിഫ് സിദ്ധീഖും റൊണാള്‍ഡീഞ്ഞോയ്‌ക്കൊപ്പം ഉണ്ടാവും.
കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ സൂപ്പര്‍ താരത്തിന് ഇന്ന് ദുബയില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് റൊണാള്‍ഡീഞോ ദുബയിലെ മാധ്യമപ്രവര്‍ത്തകരെ കാണും.
Next Story

RELATED STORIES

Share it