റൊണാള്‍ഡീഞ്ഞോ കേരളത്തില്‍
BY Sumeera SMR24 Jan 2016 8:01 PM GMT
Sumeera SMR24 Jan 2016 8:01 PM GMT
കോഴിക്കോട്: ആരാധകരെ ആവേശത്തിലാഴ്ത്തി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കേരളത്തില്‍ പറന്നിറങ്ങി. 21 വര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്ന സേട്ട് നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്ബോള്‍ ഉദ്ഘാടനം ചെയ്യാനാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍കൂടിയായ റൊണാള്‍ഡീഞ്ഞോ എത്തിയത്. രാവിലെ എട്ടിന് നെടുമ്പാശ്ശേരിയിലെത്തിയ താരം പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് 10ഓടെ കരിപ്പൂരില്‍ വന്നിറങ്ങിയത്. സംഘാടകരും നിരവധി ആരാധകരും ചേര്‍ന്ന് ഊഷ്മള വരവേല്‍പ്പ് നല്കി. കെഡിഎഫ്എ പ്രസിഡന്റ് സിദ്ദീഖ് അഹ്മദും പ്രദീപ്കുമാര്‍ എംഎല്‍എയും ചേര്‍ന്ന് റൊണാള്‍ഡീഞ്ഞോയെ സ്വീകരിച്ചു. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്ത താരം ഇന്ന് ദുബയിലേക്കു മടങ്ങും.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT