റൊട്ടിയിലും ബണ്ണിലും ഉപയോഗിക്കുന്നത് കാന്‍സറിനു കാരണമാവുന്ന രാസവസ്തുക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന റൊട്ടിയിലും ബണ്ണിലും കാന്‍സറിനും മറ്റു രോഗങ്ങള്‍ക്കും കാരണമാവുന്ന രാസവസ്തുക്കളുണ്ടെന്ന് പഠനം.
സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍്‌മെന്റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രഡ്, ബണ്‍ ബ്രാന്‍ഡുകളിലും രോഗകാരികളായ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നീ രാസവസ്തുക്കളുടെ അംശമുണ്ടെന്നു കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിനു കാരണമാവുന്ന സംയുക്തമാണെന്ന് ഇന്റര്‍ നാഷനല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
പൊട്ടാസ്യം അയോഡേറ്റ് തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. റൊട്ടിയും ബണ്ണും ഉണ്ടാക്കുന്ന ധാന്യപ്പൊടി തയ്യാറാക്കുന്നതിനാണ് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കുന്നത്. ബ്രോമേറ്റിന്റെ അംശം അവശേഷിക്കുകയില്ല എന്ന ധാരണയില്‍ ഉല്‍പാദന സമയത്ത് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗിക്കാന്‍ നേരത്തെ അനുവദിച്ചിരുന്നു.
ഇന്ത്യയില്‍ വില്‍ക്കുന്ന ബ്രഡുകളില്‍ പൊട്ടാസ്യം ബ്രോമേറ്റിന്റെ അംശമുള്ളതായാണു കണ്ടെത്തിയതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയണ്‍മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു. ഡല്‍ഹിയിലെ ഫാസ്റ്റ്ഫുഡ് കടകളില്‍ നിന്നു ശേഖരിച്ച 38 ബ്രാന്‍ഡുകളില്‍പ്പെട്ട ഉല്‍പന്നങ്ങളാണ് സെന്ററിന്റെ പൊളിഷന്‍ മോണിറ്ററിങ് ലബോറട്ടറിയില്‍ പരിശോധിച്ചത്.
Next Story

RELATED STORIES

Share it