Flash News

റൈസിങ് കശ്മീര്‍ എഡിറ്റര്‍ ശുജാത് ബുഖാരി വെടിയേറ്റ് മരിച്ചു

റൈസിങ് കശ്മീര്‍ എഡിറ്റര്‍ ശുജാത് ബുഖാരി വെടിയേറ്റ് മരിച്ചു
X


ശ്രീനഗര്‍ : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിങ് കശ്മീര്‍ എഡിറ്ററുമായ ശുജാത് ബുഖാരി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ശ്രീനഗറില്‍ ഇന്നു വൈകീട്ടോടെയാണ് സംഭവം. ലാല്‍ ചൗക്കിലെ തിരക്കേറിയ പ്രസ് എന്‍ക്ലേവിലെ തന്റെ ഓഫിസില്‍ വാഹനത്തില്‍ വന്നിറങ്ങിയുടനെ അക്രമികള്‍ ബുഖാരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ആക്രമണത്തില്‍ ബുഖാരിയുടെ ഒരു അംഗരക്ഷകനും മരിച്ചു. വെടിയേറ്റ മറ്റൊരു അംഗരംക്ഷകന്റെ നില ഗുരുതരമാണ്.
2000ലുണ്ടായ ഒരു ആക്രമണത്തെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് അംഗരക്ഷകരെ ഏര്‍പ്പെടുത്തിയത്.
ബുഖാരിയുടെ കൊലപാതകം മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് കശ്മീര്‍ ടൈംസ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ അനുരാദ ജംവാള്‍ പറഞ്ഞു.
ബുഖാരിയുടെ കൊലപാതകത്തെ കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി അപലപിച്ചു.
Next Story

RELATED STORIES

Share it