kozhikode local

റൈച്ചലും ഷാന്റിയയും വൈഷ്ണയും അതിഥികള്‍: അറബിക് ഭാഷാ ദിനാചരണം നവ്യാനുഭവമായി

കോഴിക്കോട്: റൈച്ചലും ഷാന്റിയയും വൈഷ്ണയും ഹിജയും അതിഥികളായി എത്തിയതോടെ അധ്യാപക-വിദ്യാര്‍ഥികളുടെ അറബി ഭാഷാ ദിനാചരണ പരിപാടികള്‍ നവ്യാനുഭവമായി. വലിയങ്ങാടിയിലെ കാലിക്കറ്റ് സര്‍വകലാശാല ടീച്ചര്‍ എജ്യുക്കേഷന്‍ സെന്ററിലാണ് വിവിധ മതവിഭാഗങ്ങളില്‍പെട്ട അറബി പഠിതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായത്. ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ റൈച്ചല്‍ ശില്‍പ ആന്റോ, ഹിജ റസ്വാന, കാലിക്കറ്റ് സര്‍വകലാശാല അറബി പഠനവകുപ്പിലെ വിദ്യാര്‍ഥിനി എസ് ഷാന്റിയ, പിജി ഡിപ്ലോമ വിദ്യാര്‍ഥിനി ആര്‍ വൈഷ്ണ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. അറബി ഒരു പ്രത്യേക മതത്തിന്റെയോ, ദേശത്തിന്റെയോ ഭാഷയായി പരിമിതപ്പെടുത്തരുത്, ഉയര്‍ന്ന തൊഴില്‍ സാധ്യതയും സാംസ്‌കാരിക പൈതൃകവുമുള്ള ഭാഷയാണിത്, സാഹിത്യ സൃഷ്ടികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം, കേരളത്തില്‍ അറബി സര്‍വകലാശാല സ്ഥാപിക്കണം എന്നിവ സംഗമം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. വി പി സ്്മിത ഉദ്ഘാടനം ചെയ്തു. അറബി വിഭാഗം മേധാവി സത്താര്‍ ആതവനാട് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it