Others

റേസിങിനിടെ പരിക്കേറ്റ മുന്‍ എഫ്.വണ്‍ താരം മരിച്ചു

റേസിങിനിടെ പരിക്കേറ്റ മുന്‍ എഫ്.വണ്‍ താരം മരിച്ചു
X




Justin--23

ന്യൂയോര്‍ക്ക്: കാര്‍ റേസിങിനിടെയുണ്ടായ അപകടത്തില്‍ മുന്‍ ഫോര്‍മുലവണ്‍ താരം ജസ്റ്റിന്‍ വില്‍സണ്‍ അന്തരിച്ചു. അമേരിക്കയില്‍ നടന്ന കാര്‍ റേസിങിനിടെയാണ് സംഭവം. അപകടത്തില്‍ 37കാരനായ ബ്രിട്ടീഷ് ഡ്രൈവറായ വില്‍സണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
179ാമത്തെ ലാപ്പിനിടെ മറ്റൊരു കാറുമായി ഇടിച്ചാണ് താരം അപകടത്തില്‍ പെട്ടത്. ഉടനെ വിമാനമാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വില്‍സണിനെ രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it