Flash News

റേഷന്‍ സമരം സര്‍ക്കാരിന്റെ അനാസ്ഥ : എം എം ഹസന്‍



തിരുവനന്തപുരം: സംസ്ഥാനത്താകെ റേഷന്‍ വിതരണം സ്തംഭിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും കൊണ്ടാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. റേഷന്‍ വ്യാപാരികളുടെ സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനു മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. റേഷന്‍ വ്യാപാരികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ട് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരത്തിനു നിര്‍ബന്ധിതരായത്. വ്യാപാരികള്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ധിക്കാരമാണെന്നും ഹസന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it