Flash News

റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്



മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. കഴിഞ്ഞ രണ്ട് ദിവസം ഒരു വിഭാഗം വ്യാപാരികള്‍ റേഷന്‍കട അടച്ച് സുചനാ സമരം നടത്തിയിരുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത മുറയ്ക്കു മുഴുവന്‍ റേഷന്‍ വ്യാപാരികളും അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുന്നതോടെ റേഷനെ ആശ്രയിക്കുന്നവര്‍ ദുരിതത്തിലാവും.  റേഷന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാനും മിനിമം വേതനം അനുവദിക്കുക, സൗജന്യ റേഷന്‍ കൊടുത്ത വകയില്‍ കിട്ടാനുള്ള കമ്മീഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, ബിപിഎല്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരം. റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സുചനാസമരം നടന്നത്. താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് മാര്‍ച്ചും നടത്തി. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.റേഷന്‍കടകള്‍ നവീകരിച്ച് ഇ-പോസ് മെഷീന്‍ സ്ഥാപിക്കുക, ഇ- പോസ് മെഷീന്‍ സ്ഥാപിച്ച ശേഷമേ വേതന പാക്കേജ് നടപ്പാക്കൂവെന്ന വ്യവസ്ഥ ഒഴിവാക്കുക, ലൈസന്‍സ് ഏകീകരിച്ച് ഒറ്റ ലൈസന്‍സ് ആക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കുക തുടങ്ങിയവയ് ക്കും ഉടന്‍ പരിഹാരം കാണണമെന്ന് വ്യാപാരികള്‍ ആവശപ്പെട്ടു.
Next Story

RELATED STORIES

Share it