Flash News

'റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ നടപടി'



തിരുവനന്തപുരം: സംസ്ഥാനത്ത് 6ന് റേഷന്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വ്യാപാരികളുടെ പ്രധാന ആവശ്യങ്ങള്‍ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് റേഷന്‍ കടയുടമകളുടെ സംഘടനകളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി 6ാം തിയ്യതി മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. അതേസമയം, റേഷന്‍ വിതരണക്കാരുടെ വേതന പാക്കേജ് സംബന്ധിച്ച് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ നാലിന് സംയുക്ത സമരസമിതി യോഗം ചേരുമെന്നും കടയടപ്പ് സമരത്തില്‍ നിന്നു പിന്‍വാങ്ങുന്ന കാര്യം യോഗത്തിനുശേഷം അറിയിക്കാമെന്നും നേതാക്കള്‍ അറിയിച്ചു.എഐടിയുസി നേതൃത്വത്തിലുള്ള സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കില്ല.
Next Story

RELATED STORIES

Share it