palakkad local

റേഷന്‍ പ്രതിസന്ധി ; എസ് ഡിപിഐ സായാഹ്ന ധര്‍ണ ഇന്ന്



പാലക്കാട്: റേഷന്‍  കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, ക്രമക്കേടുകളും പരാതികളും യുദ്ധകാലാടിസ്ഥാനത്തി ല്‍ പരിഹരിക്കുക, ഭക്ഷ്യ സുരക്ഷാ ബില്‍ നടപ്പാക്കുക, റേഷന്‍ രംഗത്തെ കരിഞ്ചന്താ സംസ്‌കാരം  അവസാനിപ്പിക്കുക, സ്റ്റാറ്റിയൂട്ടറി സംവിധാനം തകരാതെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി ജില്ലാ സിവില്‍ സപ്ലൈ ഓഫിസിനു മുന്നില്‍ സംഘടിപ്പിക്കുന്ന സായാഹ്ന ധര്‍ണ ഇന്ന് വൈകുന്നേരം നാലിന് നടക്കും. എസ്ഡിപിഐ സംസ്ഥാന സമിതിയംഗം കാജാ ഹുസൈന്‍ ധര്‍ണ ഉത്ഘാടനം ചെയ്യും. ധര്‍ണയില്‍ എ കെ ആര്‍ ആര്‍ ഡി എ ജില്ലാ പ്രസിഡന്റ് സത്താര്‍ പറളി, കെ എസ് ആര്‍ ഡി എ ജില്ലാ പ്രസിഡന്റ് അജിത് കുമാര്‍, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി അബൂത്വാഹിര്‍, എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, എസ് ഡി പി ഐ ജില്ലാ കമ്മിറ്റിയംഗം ഖലീല്‍ പാലക്കാട്  തുടങ്ങിയവര്‍ സംസാരിക്കും.
Next Story

RELATED STORIES

Share it