Kollam Local

റേഷന്‍ ധാന്യങ്ങള്‍ തൂക്കി വ്യാപാരിയെ ബോധ്യപ്പെടുത്താന്‍ സപ്ലൈകോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന്‌

കൊല്ലം: സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം വാതിലപ്പടി വിതരണം എന്നിവ ആരംഭിച്ചിട്ടും ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്ന തരത്തില്‍ ഭക്ഷ്യ ധാന്യങ്ങള്‍ കടയിലെത്തിച്ച് തൂക്കി വ്യാപാരിയെ ബോധ്യപ്പെടുത്തി തൂക്ക ചീട്ട് നല്‍കാന്‍ സപ്ലൈക്കോ അധികൃതര്‍ തയാറാകുന്നില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗോഡൗണില്‍ നിന്ന് തൂക്കം നോക്കാതെ ചാക്കെണ്ണം കണക്കാക്കിയാണ് ഭക്ഷ്യധാന്യങ്ങള്‍ കടകളിലെത്തുന്നത്. ഒരു ചാക്കില്‍ രണ്ടുമുതല്‍ ആറുകിലോവരെ കുറവ് വരുന്നു. ഈ കാര്യം ശ്രദ്ധയില്‍ പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം സിവില്‍ സപ്ലൈസ് ഡയറക്ടര്‍ റേഷന്‍ ധാന്യങ്ങള്‍ തൂക്കി വ്യാപാരിയെ ബോധ്യപെടുത്തി കടയില്‍ ഇറക്കണമെന്ന് ഉത്തരവ് പറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതെ സപ്ലൈക്കോ അധികൃതര്‍ വ്യപാരിയെ റേഷന്‍ ധാന്യങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഇതിന്റെ ഫലമായി ഈപോസ് മെഷീന്‍ വഴി വിതരണം നടത്തുമ്പോള്‍ കുറവ് വരുന്ന ധാന്യങ്ങള്‍ വ്യാപാരികള്‍ കുടിയ വിലക്ക് പുറത്ത് നിന്ന് വാങ്ങി റേഷന്‍ കടകളില്‍ വിതരണം ചെയ്യേണ്ട അവസ്ഥയാണ്. ഇത് പരിഹരിക്കപെടണമെങ്കില്‍ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ പറയുന്നത് പോലെ കൈാര്യ കുറവ് സഹിതം ഒരു കിന്റലിന് 101.400കിലേഗ്രാം ഭക്ഷധാന്യം ചാക്കിന്റെ തൂക്കം കൂടാതെ ലഭ്യമാക്കണം. അല്ലാത്തപക്ഷം റേഷന്‍ സാധനങ്ങള്‍ ഏറ്റെടുക്കാന്‍ വ്യാപാരികള്‍ തയാറല്ല. റേഷന്‍ കടകള്‍ സര്‍ക്കാര്‍ ചിലവില്‍ നവീകരിക്കണം. മണ്ണെണ്ണയുടെ വിതരണം ഇപ്പോസ് മെഷീന്‍ വഴിയാക്കണം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമാകാതെ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റെടുക്കാതെ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായി  റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it