kasaragod local

റേഷന്‍ കാര്‍ഡ് വിതരണം: പരാതികളെ ഗൗരവമായി പരിഗണിക്കും - ജില്ലാ സപ്ലൈ ഓഫിസര്‍



കാസര്‍കോട്്: റേഷന്‍ കാര്‍ഡ് വിതരണവും റേഷന്‍ സാധനങ്ങളുടെ വിതരണവും തമ്മില്‍ ചില വ്യാപാരികള്‍ കൂട്ടിക്കുഴയ്ക്കുന്നു എന്ന കാര്‍ഡുടമകളുടെ പരാതി വളരെ  ഗൗരവമായിത്തന്നെ കാണുന്നതാണെന്നും ജില്ലയില്‍ ഈ മാസത്തെ  വിതരണത്തിനായി അന്തിമ ലിസ്റ്റ് പ്രകാരമുള്ള മുഴുവന്‍ സ്റ്റോക്കും ലഭ്യമാണെന്നും ജില്ലാ സപ്ലൈ ഓഫിസര്‍  അറിയിച്ചു.  ജില്ലയിലെ റേഷന്‍ കാര്‍ഡുടമകള്‍ക്ക് ജൂണ്‍ മാസത്തില്‍ നോണ്‍ പ്രയോറിറ്റി നോണ്‍ സബ്‌സിഡി (എപിഎല്‍ കാര്‍ഡിന് സമാനമായ) കാര്‍ഡൊന്നിന് എട്ട് കിലോ ഭക്ഷ്യധാന്യം ലഭിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. ഇതില്‍ അരി കി. ഗ്രാമിന് 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലും ആയിരിക്കും. ജൂണ്‍ മാസം സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റ് പ്രകാരമാണ് ഈ മാസത്തെ റേഷന്‍ വിതരണം നടത്തുന്നത്. ഈ മാസത്തെ റേഷന്‍ വിഹിതം വാങ്ങാന്‍ പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമില്ലെന്നും അദ്ദേഹം അറിയിച്ചു. മറ്റ് വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ വിഹിതം ഇപ്രകാരമാണ്. കരട് മുന്‍ഗണനാ പട്ടികയില്‍ പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി ആളൊന്നുക്ക് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും ലഭിക്കും. എഎവൈ വിഭാഗത്തില്‍പെട്ട കാര്‍ഡുടമകള്‍ക്ക് സൗജന്യമായി 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും ലഭിക്കും. നോണ്‍ പ്രയോറിട്ടി (സബ്‌സിഡി) കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് രണ്ട് കിലോ അരി രണ്ട് രൂപ നിരക്കില്‍ ലഭിക്കും. ജില്ലയിലെ വൈദ്യുതീകരിച്ച വീട്ടിലെ  മുഴുവന്‍ റേഷന്‍ കാര്‍ഡിനും അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീട്ടിലെ കാര്‍ഡിന് നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 22 രൂപ നിരക്കില്‍ ലഭിക്കും.  റേഷന്‍ വിതരണം സംബന്ധിച്ച ഏത് പരാതിയും താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ബന്ധപ്പെട്ട് പരിഹരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസ് കാസര്‍കോട് (04994 230108), താലൂക്ക് സപ്ലൈ ഓഫിസ് ഹൊസ്ദുര്‍ഗ് (04672 204044), താലൂക്ക് സപ്ലൈ ഓഫിസ് മഞ്ചേശ്വരം (04998 240089), താലൂക്ക് സപ്ലൈ ഓഫിസ് വെളളരിക്കുണ്ട് (04672 242720), ജില്ലാ സപ്ലൈ ഓഫിസ് കാസര്‍കോട് (04994 255138), ടോള്‍ ഫ്രീ നമ്പര്‍ 1800-425-1550, 1967.
Next Story

RELATED STORIES

Share it