റേഷന്‍ കാര്‍ഡ് പുതുക്കിനല്‍കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്ക്

തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ മാത്രം ഉപയോഗിക്കുന്ന പാവങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് പുതുക്കിനല്‍കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും അതില്‍ വീഴ്ചവരുത്തുന്നവര്‍ കുറ്റക്കാരാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ്. 16 അംഗങ്ങളുള്ള കുടുംബത്തിന് പുതിയ റേഷന്‍ കാര്‍ഡ് നല്‍കാന്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പുതിയങ്ങാടി സ്വദേശിനി എം കെ ജോഷിത നല്‍കിയ പരാതിയിലാണു നടപടി. പരാതിക്കാരിക്ക് അടിയന്തരമായി റേഷന്‍കാര്‍ഡ് പുതുക്കിനല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it