റേഷന്‍ കാര്‍ഡ് ഇല്ലാത്തവരെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ആരെയും ഉള്‍പ്പെടുത്താതിരിക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഒരു കുടുംബത്തില്‍ ഒന്നിച്ചു താമസിക്കുന്നവര്‍ ഇപ്പോള്‍ റേഷന്‍ കാര്‍ഡ് വിഭജിച്ച് വീടു വേണമെന്ന് പറഞ്ഞാല്‍ പരിഗണിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് എവിടെ അപകടം നടന്നാലും ഒറ്റ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ ആംബുലന്‍സ് സഹായം ലഭ്യമാക്കുന്നതിനായി 315 ആംബുലന്‍സുകള്‍ സംസ്ഥാന വ്യാപകമായി വിന്യസിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഡി കെ മുരളിയെ അറിയിച്ചു.
പിവിസി നിര്‍മിത ഫളക്‌സ് നിരോധനം സംസ്ഥാനത്ത് എന്നു മുതല്‍ നടപ്പാക്കാമെന്ന തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്നു മന്ത്രി കെ ടി ജലീല്‍ സഭയെ അറിയിച്ചു. ഇതിന്റെ പ്രായോഗിക വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it