kannur local

റേഷന്‍ കടകളടച്ച് വ്യാപാരികള്‍ സമരം തുടങ്ങി



കണ്ണൂര്‍: റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് വ്യാപാരികള്‍ സമരം തുടങ്ങി. സമരഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ കെ കെ രാഗേഷ് എംപി ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികളുടെ സമരം ആവശ്യമുള്ളതാണെന്നും 16000 രൂപ വേതനം നല്‍കാന്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാവുമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ് നടപ്പാക്കുമ്പോള്‍ ബാധ്യതകളുണ്ടാവും. 40 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തിന് നല്‍കുന്നുണ്ട്. ഈ പണം നല്‍കുമ്പോഴും സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യത കുറയുന്നില്ല. പാക്കേജ് അനുസരിച്ച് ഇത്രയും കാലതാമസം എടുക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംയുക്തസമര സമിതി ചെയര്‍മാന്‍ എം ടി ബഷീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി കെ ആരിഫേ, എകെആര്‍ആര്‍ഡിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ബി സഹദേവന്‍, സെക്രട്ടറി കെ പവിത്രന്‍, കെഎസ്ആര്‍എര്‍ഡിഎ സംസ്ഥാന സമിതിയംഗം സി രാജന്‍, മാര്‍ട്ടിന്‍ ജോര്‍ജ്ജ്(കോണ്‍ഗ്രസ്), അബ്്ദുല്‍ കരീം ചേലേരി(മുസ്്‌ലിംലീഗ്), കൗണ്‍സിലര്‍ കെ പി എ സലീം, കെ കെ പ്രമേരാജന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it