kozhikode local

റേഷന്‍കാര്‍ഡ് പുതുക്കല്‍ സങ്കീര്‍ണമാവുന്നു

കുറ്റിക്കാട്ടൂര്‍: മൂന്ന് മാസം മുമ്പു തുടങ്ങിയ റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകള്‍ തീരുന്നില്ല. ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ച പുതുക്കിയ കാര്‍ഡിലെ തെറ്റുകള്‍ അതാത് റേഷന്‍ കടകള്‍ വഴി തിരുത്താനായിരുന്നു നിര്‍ദേശം. ഫോറം വിതരണം റേഷന്‍കടകളിലെവിടെയും എത്താത്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കുന്നത്. തെറ്റ് തിരുത്താനുള്ള ഫോറങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ സിഡിയിലാക്കി സിഡിറ്റിനും കുടുംബശ്രീക്കും കൈമാറാനായിരുന്നു അറിയിച്ചിരുന്നത്.
ശേഷം തെറ്റുകള്‍ തിരുത്തിയ ഫോമുകള്‍ താലൂക്ക് ഓഫിസിലെ റേഷനിങ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഡാറ്റാഎന്‍ട്രിക്കായി വീണ്ടും സിഡിറ്റ്-അക്ഷയ കേന്ദ്രങ്ങള്‍ക്ക് തന്നെ നല്‍കാനായിരുന്നു പരിപാടി. ഒക്ടോബര്‍ 20 നകം തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ഇത് വരെ ഫോറം വിതരണം നടന്നില്ല. ഇതിന്റെഭാഗമായി ഏറെ സാഹസപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലും മറ്റും ദീര്‍ഘനേരം ക്യൂനിന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും തെറ്റ് തിരുത്താന്‍ നെട്ടോട്ടമോടുകയാണ്.
ജനനത്തിയതി തിരുത്തല്‍ ഉള്‍പ്പെടെ വന്ന വിത്യാസങ്ങളില്‍ തിരുത്താന്‍ വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രത്തിന്റെ കോപ്പി സഹിതം സമര്‍പ്പിക്കണമെന്ന സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചതോടെ ഇതിന്റെ പിന്നാലെ ഓടേണ്ട ഗതികേടിലാണ് കാര്‍ഡ് ഉടമകള്‍.
Next Story

RELATED STORIES

Share it