Idukki local

റേഷന്‍കടയുടമയെ ആക്രമിച്ചതായി പരാതി

മൂലമറ്റം: റേഷന്‍കടയുടമയെ ഒരു സംഘം യുവാക്കള്‍ അക്രമിച്ചതായി പരാതി. മൂലമറ്റം പാറശ്ശേരില്‍ സജീവന്‍ (37) ആണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയത്.
അക്രമത്തിനു പിന്നില്‍ മൂലമറ്റം ടൗണ്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയയാണെന്ന് സജീവന്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സജീവന്‍ പറയുന്നതിങ്ങനെ: തന്റെ വീടിനടുത്തുള്ള തോട്ടില്‍ ഒരു പറ്റം യുവാക്കള്‍ കഞ്ചാവ് വലിക്കുകയും ലഹരി വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നുമുണ്ട്. നിര്‍ത്താതെ ഹോണ്‍ മുഴക്കി ബൈക്കുകളിലെത്തുന്ന ഇവരെ പലപ്പോഴും ഇയാള്‍ താക്കീത് ചെയ്തിരുന്നു. യുവാക്കള്‍ സജീവനെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ വീടിനു സമീപത്ത് നിന്നു ബൈക്കിന്റെ ശബ്ദം കേട്ട് സജീവന്‍ സുഹൃത്താവുമെന്ന് കരുതി മുറ്റത്തേക്കിറങ്ങി.
ഈ സമയം വീടിന് മുന്നിലെ റോഡരികില്‍ നിന്ന യുവാക്കള്‍ മുറ്റത്തേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് വീണ സജീവന്റെ തലയില്‍ കരിങ്കല്ലു കൊണ്ട് അടിച്ചു. ബഹളം കേട്ട് മാതാപിതാക്കളും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സജീവനെ ബന്ധുക്കളുടെ സഹായത്തോടെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചു. തലയ്ക്കും കണ്ണിനുമേറ്റ പരുക്ക് ഗരുതരമായതോടെ കോലഞ്ചേരിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
നെറ്റിയില്‍ നാലു തുന്നിക്കെട്ടല്‍ ഉണ്ട്. ഇതിനിടെ സജീവന്‍ മര്‍ദിച്ചതായി ആരോപിച്ച് അയല്‍വാസിയായ മാക്കേല്‍ ഉണ്ണിയുടെ മകന്‍ അര്‍ജുന്‍ (കണ്ണന്‍) മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it