Flash News

റേഷനരിക്കടത്ത് പിടികൂടി ; ആറുപേര്‍ അറസ്റ്റില്‍



വണ്ടിപ്പെരിയാര്‍: വിപണിയില്‍ വില്‍പ്പനയ്ക്കായി  അനധികൃതമായി കടത്താന്‍ ശ്രമിച്ച 47 ചാക്ക് റേഷനരിയും ഒരു ചാക്ക് ഗോതമ്പും പിടികൂടി. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. അരി കടത്താന്‍ ഉപയോഗിച്ച മിനി വാനും വണ്ടിപ്പെരിയാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ നേച്ചേരി വീട്ടില്‍ എം ആര്‍ രവി (73), വികാസ് നഗറില്‍ ഷാജി ഭവനില്‍ സന്തോഷ് കുമാര്‍ (41), വികാസ് നഗറില്‍ പ്രണവ് ഭവനില്‍ പ്രസാദ് (52), കോട്ടയം വെള്ളൂര്‍ പ്രയാട്ട് വീട്ടില്‍ അഫ്‌സല്‍(40), പത്തനംതിട്ട എഴുമറ്റൂര്‍ വീട്ടില്‍ ലതീഷ് കുമാര്‍ (42), മഞ്ചുമല എസ്‌റ്റേറ്റ് ലയത്തില്‍ ശിവകുമാര്‍ (41), എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എസ്‌ഐ ബജിത്ത്‌ലാലും സംഘവും പിടികൂടിയത്. ബുധനാഴ്ച രാത്രി 10മണിയോടെയാണു സംഭവം.
Next Story

RELATED STORIES

Share it