റേറ്റിങ് ഏജന്‍സിയുടെ മുന്നറിയിപ്പ്; ബിജെപി അംഗങ്ങളെ അടക്കിനിര്‍ത്തിയില്ലെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടും

ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ബിജെപി അംഗങ്ങളെ അടക്കിനിര്‍ത്തിയില്ലെങ്കില്‍ രാജ്യത്തിന്റെ വിശ്വാസ്യത ആഗോളതലത്തില്‍ തന്നെ നഷ്ടപ്പെടുമെന്ന് ക്രെഡിറ്റ് റേറ്റിങ് ഏജന്‍സി മൂഡീസ്.
ബീഫ് വിവാദം കത്തിനില്‍ക്കുന്ന സമയത്ത് ബിജെപിയിലെ വിവിധ അംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രതികരണങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സഹായകരമാവില്ല. ഇവരെ അടക്കിനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ രാജ്യത്തിനകത്തും ആഗോളതലത്തിലും ഇന്ത്യയുടെ വിശ്വാസ്യത തകരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂഡീസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
മൂഡി വെള്ളിയാഴ്ച പുറത്തിറക്കിയ 'ഇന്ത്യ ഔട്ട്‌ലുക്ക്: സേര്‍ച്ചിങ് ഫോര്‍ പൊട്ടന്‍ഷ്യല്‍' എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയവാദ ആക്ഷേപങ്ങളില്‍നിന്ന് മോദി അകലംപാലിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ക്കു നേരെയുണ്ടാവുന്ന പ്രകോപനപരമായ വെല്ലുവിളികള്‍ രാജ്യത്ത് വര്‍ഗീയസംഘര്‍ഷത്തിനു കാരണമാവുന്നുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it