റെസ്‌ലിങ് ഫെഡറേഷനുമായുള്ള സുശീലിന്റെ ചര്‍ച്ചയില്‍ തീരുമാനമായില്ല

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ബെര്‍ത്ത് സംബന്ധിച്ചുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യന്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ദേശീയ റെസ്‌ലിങ് ഫെഡറേഷനുമായി ഇന്നലെ ചര്‍ച്ച നടത്തി. എന്നാല്‍ കാര്യമായ തീരുമാനങ്ങളൊന്നുമാവാതെ ചര്‍ച്ച അവസാനിക്കുകയായിരുന്നു. നേരത്തേ തന്നെ ഒൡപിക്‌സ് ബെര്‍ത്ത് നേടിയ നര്‍സിങ് യാദവും താനുമായി മല്‍സരം നടത്തണമെന്നും ഇതില്‍ ജയിക്കുന്നവര്‍ ഒളിംപിക്‌സ് ടീമിലെത്തണമെന്നുമാണ് സുശീലിന്റെ ആവശ്യം.
നര്‍സിങ് തനിക്കു സഹോദരനെപ്പോലെയാണെന്നും നിര്‍ഭാഗ്യവശാല്‍ നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരേ തനിക്കു മല്‍സരിക്കേണ്ടി വരികയാണെന്നും സുശീല്‍ ഫെഡറേഷന്‍ അധികൃതരോടു പറഞ്ഞു. ''ഫെഡറേഷനോട് എനിക്കു വിദ്വേഷമില്ല. ഞാന്‍ എന്റെ ആവ ശ്യം അവരെ അറിയിച്ചുകഴി ഞ്ഞു. ഇനി അവരാണ് തീരുമാനിക്കേണ്ടത്''- ചര്‍ച്ചയ്ക്കുശേഷം താരം വ്യക്തമാക്കി. കോച്ച് മഹാബലി സത്പാലും ഇന്നലെ സുശീലിനൊപ്പം ഫെഡറേഷനുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
''അതേസമയം, സുശീലിന്റെ ആവശ്യം കേട്ടുവെങ്കിലും അംഗീകരിച്ചിട്ടില്ല. ഞങ്ങള്‍ ഒരു റിപോര്‍ട്ട് തയ്യാറാക്കി ഹൈക്കോടതിക്കു നല്‍കും. അന്തിമവിധി കോടതി തീരുമാനിക്കട്ടെ''-ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ് വ്യക്തമാക്കി. കോടതി വിധി വരുന്നതുവരെ സുശീലിനെ ഒളിംപിക്‌സ് ക്യാംപില്‍ പ്രവേശിപ്പിക്കില്ലെ ന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it