റെയില്‍വേ സ്റ്റേഷന് ശ്രീകൃഷ്ണന്റെ പേരിടാന്‍ കേന്ദ്ര അനുമതി
BY kasim kzm4 Sep 2018 1:46 AM GMT
kasim kzm4 Sep 2018 1:46 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ഗഡ്വ ജില്ലയിലെ നഗര്‍ ഉന്താരി ടൗണിനും റെയില്‍വേ സ്റ്റേഷനും ശ്രീകൃഷ്ണന്റെ പേരിടാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. ജന്മാഷ്ടമിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇനി ഈ ടൗണും റെയില്‍വേ സ്റ്റേഷനും ബന്‍ശിധര്‍ നഗര്‍ എന്നാണ് അറിയപ്പെടുക. ഓടക്കുഴല്‍ധാരിയായ കൃഷ്ണന് എന്നാണ് അര്‍ഥം.മഥുര, വൃന്ദാവന്‍ എന്നിവയെപ്പോലെ ശ്രീകൃഷ്ണന്റെ മതപരമായ ശൃംഖലയിലേക്കു നഗര്‍ ഉന്താരിയെയും ആക്കി തീര്‍ക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ ഹൈന്ദവമതവുമായി ബന്ധപ്പെട്ടതാക്കാന് ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ട്.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT