palakkad local

'റെയില്‍വേ സ്വകാര്യവല്‍ക്കരണം ആപത്ത് ക്ഷണിച്ചുവരുത്തും'

പാലക്കാട്: ടിക്കറ്റ് പരിശോധന അടക്കമുളള റെയില്‍വേയുടെ വിവിധ സേവനമേഖലകള്‍ സ്വകാര്യ വ്യക്തികളെ ഏല്‍പ്പിക്കുന്നത് ആപല്‍ക്കരമാണെന്ന് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ എം എന്‍ ശ്രീവാസ്തവ പറഞ്ഞു.
ഓര്‍ഗനൈസേഷന്റെ പാലക്കാട് ഡിവിഷനല്‍ വാര്‍ഷിക മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ റെയില്‍വേകളെ അനുകരിച്ച് ഇന്ത്യന്‍ റെയില്‍വേയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുമ്പോള്‍ സാധാരണ യാത്രക്കാരോട് ഇന്ത്യന്‍ റെയില്‍വേയ്ക്കുളള പ്രതിബദ്ധത മറന്നുപോകുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിവിഷനല്‍ പ്രസിഡന്റ് കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്ര ജോയിന്റ് സെക്രട്ടറി വി രാജേഷ്, കേന്ദ്രസമിതി അംഗം എസ് എം എസ് മുജീബ് റഹ്മാന്‍, സുനില്‍ വര്‍ഗീസ്, സ്റ്റാ ന്‍ലി ജെയിംസ്, യശ്വന്ത് സിങ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ എന്‍ എസ് രാധാകൃഷ്ണന്‍ സംസാരിച്ചു.
ട്രെയിനുകളുടെയും കോച്ചുകളുടെയും വര്‍ധനവിന് ആനുപാതികമായി തസ്തികകള്‍ വര്‍ധിപ്പിക്കുക, നീതിയുക്തമല്ലാത്ത ശിക്ഷണനടപടികള്‍ ഒഴിവാക്കുക, വിശ്രമമുറികളിലെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. മംഗലാപുരം മുതല്‍ പാലക്കാട് വരെയുളള വിവിധ സ്ലീപ്പര്‍ ഡിപ്പോകളിലെയും സ്‌ക്വാഡുകളിലെയും സ്റ്റേഷനുകളിലെയും ഇരുനൂറോളം ടിക്കറ്റ് പരിശോധകര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it