Kollam Local

റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചു

കൊല്ലം:കൊല്ലം-എറണാകുളം പാസഞ്ചര്‍, മെമു ഉള്‍പ്പടെ എട്ടോളം ട്രെയിനുകള്‍ രണ്ട് മാസത്തേക്ക് നിര്‍ത്തലാക്കിയ റെയില്‍വേയുടെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററെ ഉപരോധിച്ചു. വിദ്യാര്‍ഥികളും സാധാരണക്കാരും കൂടുതലായി യാത്രചെയ്യുന്ന മെമു, പാസഞ്ചര്‍ നിര്‍ത്തലാക്കിയ നടപടി റെയില്‍വേ പുനഃപരിശോധിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കായംകുളം ഭാഗത്തെ റെയില്‍വേയുടെ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി നിര്‍ത്തലാക്കിയ മെമു, പാസഞ്ചര്‍ ട്രെയിനുകളിലെ മുഴുവന്‍ ലോക്കോ പൈലറ്റുമാരെയും നിയോഗിച്ചിരിക്കുകയാണെന്ന വിചിത്രമായ മറുപടിയാണ് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ നല്‍കിയത്. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും കൊല്ലത്തിനും  എറണാകുളത്തിനുമിടയില്‍ കൂടുതല്‍ താല്‍ക്കാലികസ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ്സ് കൊല്ലം പാര്‍ലമെന്റ് കമ്മിറ്റി പ്രസി—ഡന്റ് എസ്‌ജെ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍ അരുണ്‍രാജ് അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിമാരായ അനീഷ് പടപ്പക്കര, കിഷോര്‍ അമ്പലക്കര, അസൈന്‍ പളളിമുക്ക്, ഷാജഹാന്‍, പനയം സജീവ്, ബിനോയി ഷാനൂര്‍, ജമുന്‍ ജഹാംഗീര്‍, ഉനൈസ്, സച്ചു, ജാക്‌സണ്‍ നീണ്ടകര, റിനോസ് ഷാ, ശരത്, ഉല്ലാസ്, സനൂബ്, മിത്രാത്മജന്‍, സിയാദ്, ഷാജി ഉപരോധസമരത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it