റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും : മുല്ലപ്പള്ളി
BY fousiya sidheek18 May 2017 7:33 AM GMT
fousiya sidheek18 May 2017 7:33 AM GMT
വടകര: രണ്ട് വര്‍ഷത്തിനുള്ളി ല്‍ വടകര മണ്ഡലത്തിലെ 12 റെയില്‍വെ സ്റ്റേഷനുകളുടെയും അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി റെയില്‍വെ വികസന പ്രവൃത്തികള്‍ക്കുവേണ്ടി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും കൂടുതല്‍ തുക നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. എംപി ഫണ്ടില്‍ നിന്നും 1.3 കോടിരൂപ ചെലവില്‍ തലശ്ശേരിയിലെ എസ്ക്കലേറ്ററിന്റെ നിര്‍മാണം ടെണ്ടര്‍ നടപടിയില്‍ എത്തിയിട്ടുണ്ട്. 1.3 കോടിരൂപ ചെലവില്‍ വടകരയില്‍ നിര്‍മ്മിക്കുന്ന എസ്ക്കലേറ്ററിന് ഭരണാനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. എംപി ഫണ്ടില്‍നിന്ന് 72.75 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഒഞ്ചിയം അണ്ടര്‍പാസിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. നാദാപുരം റോഡ്, ഇരിങ്ങല്‍ റെയില്വെസ്റ്റേഷനുകളുടെ വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചു.ം അദ്ദേഹം അറിയിച്ചു. കൊയിലാണ്ടിയിലെ പുതിയസ്റ്റേഷന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞതായും കൊയിലാണ്ടി അണ്ടര്‍പാസ് നിര്‍മാണം അന്തിമഘട്ടത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. മൂന്നാം പ്ലാറ്റ്ഫോമിന്റെ പണി പൂര്‍ത്തീകരിച്ച വടകര റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. മുക്കാളി റെയില്വെസ്റ്റേഷന് നവീകരണപ്രവൃത്തിയുടെ ഭാഗമായി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 46.43 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ പ്ലാറ്റ്ഫോം ദീര്‍ഘിപ്പിക്കല്‍ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാഹി റെയില്‍വെ സ്റ്റേഷനില്‍ യശ്വന്ത്പുര എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുക്കാളി റെയില്‍വെ സ്റ്റേഷന് വികസനത്തിന്റെ മൂന്നാം ഘട്ടമായി റെയില്‍സ്റ്റേഷനില്‍ കുടിവെള്ള സൗകര്യവും വൈദ്യുതീകരണവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇടി അയൂബ് അദ്ധ്യക്ഷത വഹിച്ചു. വാര്ഡ്മെമ്പര് റീന രയരോത്ത്, അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വെ മാനേജര്‍ ടി രാജ്കുമാര്, എടി ശ്രീധരന്, പാമ്പള്ളി ബാലകൃഷ്ണന്, കെ അന്‍വര്‍ഹാജി, കെപി ഗോവിന്ദന്, പ്രദീപ് ചോമ്പാല, സംസാരിച്ചു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT